Monday, 8 December 2014

അങ്ങനെ ഞാനും ബ്ലോഗിൽ....

അങ്ങനെ ഞാനും ബ്ലോഗിൽ.....


ബ്ലോഗ്‌ ബ്ലോഗ്‌ എന്നു കേട്ടിട്ടുണ്ടെന്നതല്ലാതെ ഇത് എന്താണെന്നോ എങ്ങനെയാനെന്നോ അറിയില്ലാരുന്നു.ലാലേട്ടനെ പോലെയുള്ള നടന്മാരും മറ്റും ബ്ലോഗിൽ പലതിനെ പറ്റിയും അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു ,എങ്കിലും അന്നൊന്നും ബ്ലോഗിൽ ഒരു അക്കൗണ്ട്‌ തുടങ്ങുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഇവിടെ ക്ലാസ്സ്‌ തുടങ്ങിയപ്പോഴും ബ്ലോഗിനെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ടാരുന്നില്ല.എന്നാൽ എവിടെ ഞങ്ങൾക്ക് ന്യൂ മീഡിയയെ പറ്റി ക്ലാസ്സ്‌ എടുക്കാൻ  വന്ന അനിൽ ഫിലിപ് സർ ആണ് ബ്ലോഗിനെ പറ്റിയും അതിൻറെ പ്രയോജനത്തെ പറ്റിയും ഞങ്ങളോട് പറഞ്ഞത്.സർ അങ്ങനെ പറഞ്ഞത് കൊണ്ടാണ്  ഞാനും എന്റെ കൂട്ടുകാരും ബ്ലോഗിൽ അക്കൗണ്ട്‌ തുടങ്ങിയത്.എനിക്കും എന്റെ കൂട്ടുകാർക്കും ബ്ലോഗിനെ പറ്റി പറഞ്ഞു തരികയും അതിൽ അക്കൗണ്ട്‌ തുടങ്ങാൻ പ്രചോദനവും കാരണവുമായ   അനിൽ ഫിലിപ് സാറിന് നന്ദി .....